മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ 2023 നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 നവംബർ 9-ന് വൈകീട്ട് മുതൽ 2023 നവംബർ 12, ഞായറാഴ്ച രാവിലെ വരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ ഹംരിയ ഫ്ലൈഓവറിലൂടെ പുറത്തേക്കുള്ള ദിശയിൽ ഗതാഗതം പൂർണ്ണമായും തടയുന്നതാണ്. ഈ മേഖലയിലെ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണിത്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
استمرارًا لأعمال صيانة الطرق ب #محافظة_مسقط وبالتعاون مع @RopTraffic ستقوم #بلدية_مسقط بإغلاق كلي لجسر الحمرية باتجاه الخارج، وذلك ابتداءً من مساء اليوم وحتى صباح يوم الأحد الموافق ١٢/نوفمبر/٢٠٢٣م؛ بغرض صيانة طبقة الأسفلت المتضررة.
— بلدية مسقط (@M_Municipality) November 9, 2023
يرجى الانتباه واتباع الإرشادات المرورية.
pic.twitter.com/OC4ENE56Ck