ഒമാനിൽ മെയ് 18 മുതൽ ഏതാനം മേഖലകളിൽ മഴയ്ക്ക് സാധ്യത

Update: 2023-05-17 07:31 GMT

രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2023 മെയ് 18, വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദോഫാർ ഗവർണറേറ്റിന്റെ മലയോര മേഖലകളിലും, തീരപ്രദേശങ്ങളിലും മെയ് 18 മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മഴ മെയ് 22, തിങ്കളാഴ്ച വരെ തുടരാനിടയുണ്ട്. അൽ ഹജാർ മലനിരകളുടെ കിഴക്കൻ, മധ്യ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ എന്നിവിടങ്ങളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

അൽ ദാഹിറാഹ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, സൗത്ത് അൽ ബതീന, നോർത്ത് അൽ ബതീന, അൽ ബുറൈമി തുടങ്ങിയ ഇടങ്ങളിൽ വ്യാഴം മുതൽ ഞായർ വരെ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Tags:    

Similar News