യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരസംഘടനായായി മുദ്രകുത്താനുള്ള ഇസ്രയേൽ നീക്കം ; ശക്തമായി അപലപിച്ച് ഒമാൻ
പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകരസംഘടനയായി മുദ്രകുത്താനുള്ള ഇസ്രായേൽ ശ്രമത്തെ ഒമാൻ അപലപിച്ചു.
യു.എൻ.ആർ.ഡബ്ല്യു.എയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങൾ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പു നൽകി. പലസ്തീൻ ജനതക്ക് ആശ്വാസം നൽകുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എ നടത്തുന്ന ശ്രമങ്ങളെ ഒമാൻ വിലമതിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗാസ മുനമ്പിൽ തടസ്സങ്ങളില്ലാതെ അടിയന്തര മാനുഷിക ദുരിതാശ്വാസ സഹായം നൽകാനുള്ള യു.എൻ പ്രമേയങ്ങൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒമാൻ ആവർത്തിച്ചു വ്യക്തമാക്കി.