പി.ബി.എസിൽ മാറ്റം: മസ്‌കത്തിൽ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റിലെത്തണം

Update: 2024-08-02 10:18 GMT

ആഗസ്ത് നാല് മുതൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാസഞ്ചർ ബോർഡിംഗ് സിസ്റ്റത്തി(പിബിഎസ്) ലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഒമാൻ എയർ നോട്ടീസ് പുറപ്പെടുവിച്ചു. യാത്രക്കാർ അവരുടെ വിമാനം പുറപ്പെടുന്നതിന് 40 മിനിറ്റ് മുമ്പെങ്കിലും ഇലക്ട്രോണിക് ബോർഡിംഗ് ഗേറ്റുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ എയർ നോട്ടീസിൽ ഓർമിപ്പിച്ചു. 40 മിനിറ്റിന് ശേഷം ബോർഡിംഗ് ഗേറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കപ്പെടുമെന്നു മുന്നറിയിപ്പും നൽകി. ചെക്ക് ഇൻ നടപടിക്രമങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുമ്പ് അവ നിർത്തുമെന്നും അറിയിച്ചു. സുഗമമായ യാത്ര ഉറപ്പാക്കാൻ ബോർഡിംഗ് ഗേറ്റുകളിൽ കൃത്യസമയത്ത് എത്തണമെന്നും ഒമാൻ എയർ ഓർമിപ്പിച്ചു.

Similar News