ജോലി തട്ടിപ്പിനിരയായ യുവതി ഒമാനിൽ വീട്ടുതടങ്കലിലെന്ന് പരാതി

Update: 2022-10-17 12:00 GMT

 


മസ്‌കത്ത് : ജോലി വാഗ്ദാനം ചെയ്തു പണം കൈവശപ്പെടുത്തിയശേഷം യുവതിയെ ഒമാനിൽ വീട്ടുതടങ്കലിലാക്കിയതായി പരാതി. ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി എന്ന 34 വയസുള്ള യുവതിയാണ് ഒമാനിൽ വീട്ടുതടങ്കലിൽ കഴിയുന്നത്.

രഞ്ജിനിയെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മാതാവ് രാമപുരം മരങ്ങാട് നെല്ലിയാനിക്കുന്നേൽ ബീന മന്ത്രി എ.കെ.ശശീന്ദ്രനു നിവേദനം നൽകി. ഒമാനിൽ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശിയായ ജാഫർ എന്നയാളാണു അധ്യാപികയുടെ ജോലി വാഗ്ദാനം നൽകി വീസ കൊടുത്തതെന്നു പരാതിയിൽ പറയുന്നു.

കഴിഞ്ഞ ജനുവരിയിൽ ഒമാനിലെത്തിയ യുവതിക്ക് അധ്യാപക ജോലിക്ക് പകരം വീട്ടുജോലിയാണു നൽകിയത് . സംഭവത്തിൽ അതൃപ്തി പ്രകടടിപ്പിച്ച് തിരികെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ 40,000 രൂപ വേണമെന്നായിരുന്നു ഏജന്റിന്റെ ആവശ്യം. . ഈ തുക നൽകിയെങ്കിലും യുവതിയെ നാട്ടിലെത്തിക്കാതെ ഏജന്റ് മുങ്ങിയെന്നുംമാണ് പരാതിയിൽ പറയുന്നത്.

Similar News