ഒമാൻ -സൗദി ഹൈവേ ചരക്കുനീക്കവും ഗതാഗതവും കുതിപ്പിലേക്ക്

Update: 2022-09-11 08:55 GMT

ഒമാൻ സൗദി റോഡിൽ ഈ വർഷം അഞ്ച് ലക്ഷം ടണ്ണോളം ചരക്ക് നീക്കവും നാല് ലക്ഷത്തോളം പേർ യാത്രചെയ്തതായും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സ ഈദ് ബിൻ ഹമൂദ് അൽ മഅവാലി പറഞ്ഞു. എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെ സൗദിയേയും ഒമാനെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേ കഴിഞ്ഞ ഡിസംബറിലാണ്‌ ഉദ്ഘാടനം കഴിഞ്ഞത്. .ഒമാൻ സൗദി ഫോറത്തിന്റെ ഭാഗമായി നടന്ന ഇരുരാഷ്ട്രങ്ങളുടെയും വിവിധ സഹകരണങ്ങൾ സംബന്ധിച്ചുള്ള ചർച്ചയിലാണ് നിലവിലെ റോഡ് ഗതാഗതവും ചരക്ക് നീക്കവും വർദ്ധിക്കുന്നുണ്ടെന്നും അടുത്ത മൂന്നുവർഷത്തിൽ ഇത് മൂന്നിരട്ടിയായി വർധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. സുൽത്താനേറ്റിൽ നിന്ന് നേരിട്ടുള്ള റോഡ് സൗകര്യം ഹജ്ജ് ഉംറ തീർഥാടകർക്കും വ്യാപാര മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നുംസൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു.

Tags:    

Similar News