'നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറയുടേയും ഭാവി തീരുമാനിക്കുന്നു' ; വോട്ടർമാർക്ക് ആശംസയുമായി രാഹുൽ ഗാന്ധി

Update: 2024-04-19 07:48 GMT

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ആശംസയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്‌നേഹത്തിന്റെ കട തുറക്കണമെന്നും രാഹുൽ എക്‌സിൽ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വർഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളിൽ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുൽ കുറിപ്പിൽ പറയുന്നു.

Tags:    

Similar News