'രാത്രി വന്ന് കാണണം' മുതിർന്ന ജഡ്ജിക്കും സഹായിക്കുമെതിരെ പീഡന പരാതി നൽകി വനിതാ ജഡ്ജ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

Update: 2023-12-15 07:38 GMT

മുതിർന്ന ജഡ്ജിക്കും സഹായിക്കും എതിരെ വനിതാ ജഡ്ജി നൽകിയ പീഡന പരാതിയിൽ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടി. അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ബാരാബെൻകിയിലെ നിയമന കാലത്താണ് കേസിനാസ്പദമായ സംഭവം. നടപടി ഉണ്ടായില്ലെങ്കിൽ തന്നെ മരിക്കാനെങ്കിലും അനുവദിക്കണമെന്നാണ് വനിതാ ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നത്.

വനിതാ ജഡ്ജി അവരുടെ അധികാരപരിധിയിൽ കാര്യങ്ങൾ മേൽനോട്ടം ചെയ്യേണ്ട അലഹബാദ് ഹൈക്കോടതിയെ അറിയിച്ചെങ്കിലും അലഹബാദ് ഹൈക്കോടതി മേൽനോട്ട സമിതിയുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ ഉണ്ടായില്ല. ഇതേ തുടർന്നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വനിതാ ജഡ്ജി പരാതി അയച്ചിരിക്കുന്നത്. രാത്രി സമയത്ത് തന്നോട് വന്ന് കാണാൻ പറഞ്ഞത് ഉൾപ്പടെയുള്ള കാര്യങ്ങൾ വിവരിച്ചുകൊണ്ട് മുതിർന്ന ജഡ്ജി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിൽ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ തന്നെ മരിക്കാൻ അനുവദിക്കണം എന്നുള്ള ആവശ്യം കൂടി ചീഫ് ജസ്റ്റിസിന് നൽകിയ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് പരാതി വിശദമായി പരിശോധിച്ചു. പരാതിയുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് വളരെ വേഗത്തിൽ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അടിയന്തരമായിട്ടുള്ള നടപടി ആവശ്യമുള്ള ഒരു പരാതി എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Tags:    

Similar News