ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു; 2 പേർ അറസ്റ്റിൽ

Update: 2023-07-09 10:48 GMT

ട്രെയിനിൽ മൊബൈൽ ഫോൺ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ വീണു പരുക്കേറ്റ യുവതി മരിച്ചു. ചെന്നൈ സ്വദേശി പ്രീതി (22) ആണ് മരിച്ചത്. പ്രതികളായ മണിമാരൻ, വിഘ്നേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ രണ്ടിനായിരുന്നു സംഭവം. ചെന്നൈ ഇന്ദിരാ നഗർ സ്റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിനിൽ വാതിലിന് സമീപം നിന്ന് ഫോണിൽ സംസാരിക്കുമ്പോൾ രണ്ടുപേരെത്തി ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുമായുള്ള പിടിവലിക്കിടെയാണ് പ്രീതി ട്രെയിനിൽ നിന്നുവീണത്. ഇവരുടെ ഫോൺ മോഷ്ടാക്കൾ തട്ടിയെടുത്തിരുന്നു. പിന്നീട് ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.  

Tags:    

Similar News