വഖഫ് ബിൽ അൽപസമയത്തിനകം ലോക്സഭയിൽ ; മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധത്തിൽ

Update: 2024-08-08 07:43 GMT

വഖഫ് നിയമ ഭേദഗതി ബില്‍ അല്‍പസമയത്തിനകം ലോക് സഭയില്‍ അവതരിപ്പിക്കും. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാകും ബില്‍ അവതരിപ്പിക്കുക. മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ബില്‍ അവതരണം. രാജ്യത്തെ വിഭജിക്കാനുള്ള ബില്ലാണെന്നും ശക്തിയുക്തം എതിര്‍ക്കണമെന്നും രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള സർക്കാർ നീക്കമെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

വഖഫ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ സിപിഐഎമ്മിനായി കെ രാധാകൃഷ്ണൻ എംപിയും കോൺഗ്രസ് എംപിമാരായ എം കെ രാഘവനും കെ സി വേണുഗോപാലും ഹൈബി ഈഡനും ബില്ലിനെതിരെ നോട്ടീസ് നൽകി. വഖഫ് ബോര്‍ഡിലേക്ക് അമുസ്ലിംങ്ങളും സ്ത്രീകളും, വഖഫ് സ്വത്തുക്കളില്‍ സര്‍ക്കാര്‍ നിയന്ത്രണമടക്കം നാല്‍പതിലധികം ഭേദഗതികളോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്.   

Tags:    

Similar News