നിർണായക മാറ്റങ്ങളുള്ള വഖഫ് നിയമഭേദഗതി ബിൽ എല്ലാ എംപിമാർക്ക് വിതരണം ചെയ്തു; പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം
പാര്‍ലമെന്‍റ് സമ്മേളനം ഇന്നും തുടരുമ്പോൾ വഖഫ് നിയമഭേദഗതി ബിൽ എപ്പോൾ അവതരിപ്പിക്കും എന്നതിൽ വ്യക്തയായിട്ടില്ല. വഖഫ് നിയമഭേദഗതി ബില്ലിന്‍റെ പകര്‍പ്പ് എം പിമാര്‍ക്ക് വിതരണം ചെയ്തതിനാല്‍ ബില്ല് അവതരണം വൈകാതെ നടക്കുമെന്ന് മാത്രമാണ് സൂചന. എന്നാൽ ഇന്നത്തെ അജണ്ടയില്‍ വഖഫ് നിയമഭേദഗതി ബിൽ ഉള്‍പ്പെടുത്തിയിട്ടില്ല.
അതിനാൽ ഇന്ന് 'വഖഫ്' അവതരണം ഉണ്ടാകാൻ സാധ്യത കുറവാണ്. ദുരന്ത നിവാരണ നിയമ ഭേദഗതി ബില്ലിന്മേലാകും ലോക് സഭയില്‍ ഇന്ന് പ്രധാനമായും ചര്‍ച്ച നടക്കുക. പാരിസ് ഒളിംപിക്സിൽ വിനിഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വിഷയവും പാർലമെന്‍റിൽ ഉയർന്നേക്കാം.