'വേണ്ട പക്വതയില്ല'; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ വിമര്‍ശനവുമായി ബിജെപി

Update: 2024-09-29 08:56 GMT

തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാകാനുള്ള പക്വത ഉദയനിധി സ്റ്റാലിന് ഇല്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി. ശനിയാഴ്ചയാണ് ഉദയനിധി സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. കുടുംബരാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് ഉദയനിധിയുടെ സ്ഥാനാരോഹണമെന്നും ബി.ജെ.പി. ആരോപിച്ചു.

മന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും നിയമിക്കുക എന്നത് മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ്. അതിനെ ഞങ്ങള്‍ തള്ളിക്കളയുന്നില്ല. അദ്ദേഹത്തിന് എല്ലാ അധികാരവുമുണ്ട്. എന്നാല്‍, ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിയാകാനോ മന്ത്രിയാകാനോ ആവശ്യമായ പക്വത ഇല്ല, ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി പറഞ്ഞു.

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം ചോദിച്ചു. 417 ദിവസം ജയിലില്‍ കഴിഞ്ഞ സെന്തില്‍ ബാലാജി സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയാകുന്നത് തമിഴ്‌നാടിന് അപമാനമാണെന്നും നാരായണന്‍ തിരുപ്പതി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News