തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മഹുവ മൊയിത്ര

Update: 2024-05-16 08:44 GMT

തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മഹുവ മൊയിത്ര രം​ഗത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടപടി​യെടുക്കാത്തതിലാണ് മഹുവ വിമർശനം ഉന്നയിച്ചത്. പശ്ചിമബംഗാൾ സർക്കാറിനെതിരെ മുല്ല, മദ്രസ, മാഫിയ എന്നീ പദപ്രയോഗങ്ങൾ നടത്തിയ അമിത് ഷാക്കെതിരെ നടപടിയെടുക്കാത്ത കമീഷന്റെ നിലപാടിലാണ് മഹുവയുടെ വിമർശനം ഉണ്ടായത്.

നിങ്ങൾ ലഹരിക്ക് അടിമയാണോ, അതോ മരിച്ചോയെന്ന് തെരഞ്ഞെടുപ്പ് കമീഷനെ സംബന്ധിച്ച് മഹുവ മോയിത്ര ചോദിച്ചു. മോദിയുടെ പെരുമാറ്റച്ചട്ടമായ വെറുപ്പ്, വിഭജനം, കൊലപാതകം എന്നിവ നിങ്ങളുടെ മാർനിർദേശമായോയെന്നും എക്സിലെ കുറിപ്പിൽ അവർ തെരഞ്ഞെടുപ്പ് കമീഷനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിക്കും എൻ.ഡി.എക്കും അനുകൂലമായി പ്രവർത്തിക്കുകയാണെന്ന വിമർശനങ്ങൾക്കിടയിലാണ് മഹുവയുടെ പ്രസ്താവനയും പുറത്തു വന്നിരിക്കുന്നത്.

പശ്ചിമബംഗാളിലെ പ്രചരണത്തിനിടയിലായിരുന്നു അമിത് ഷാ തൃണമൂൽ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇമാമുമാർക്ക് ഓണറേറിയം നൽകുന്ന ബംഗാൾ സർക്കാറിന്റെ നടപടിയെ അദ്ദേഹം വിമർശിക്കുകയുണ്ടായി. മുല്ല, മദ്രസ, മാഫിയ എന്നിവർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു.

റോഹിങ്ക്യകൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് മമത ബാനർജിയാണെന്നും രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ അവർ പ​ങ്കെടുത്തില്ലെന്നും അമിത് ഷാ ആരോപിക്കുകയുണ്ടായി. ദുർഗപൂജക്ക് വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുന്നതിൽ മമത നിയന്ത്രണം ഏർപ്പെടുത്തിയെന്ന ആരോപണവും അമിത് ഷാ ഉന്നയിച്ചിരുന്നു.

Tags:    

Similar News