രാജ്യത്ത് തക്കാളി വില കുതിക്കുന്നു

Update: 2024-06-22 10:56 GMT

രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്. വിതരണം കുറഞ്ഞതോടെ വില കുത്തനെ ഉയരുകയായിരുന്നു. രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്.

നിലവിൽ ഉഷ്ണ തരംഗത്തെ തുടർന്ന് തക്കാളി വില 100 കടന്നിരിക്കുകയാണ്. കിലോയ്ക്ക് 90-100 രൂപയ്ക്കാണ് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി ഇപ്പോൾ വിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുംബൈയിൽ കിലോയ്ക്ക് 80 മുതൽ 100 ​​രൂപ വരെയാണ് തക്കാളിയുടെ വില. നേരത്തെ കിലോയ്ക്ക് 35 രൂപയ്ക്ക് വിറ്റിരുന്ന തക്കാളി ഇപ്പോൾ 80 രൂപയിലേക്ക് കുതിച്ചിരിക്കുകയാണ്.

അതേസമയം കേരളത്തിൽ, കാസർകോടിൽ തക്കാളി വില ഉടൻ 100 രൂപയിലെത്തുമെന്നാണ് പ്രവചനം. മാത്രമല്ല പച്ചക്കറി വില കുതിച്ചുയരുകയാണ്. അന്യസംസ്ഥാനത്തെ ആശ്രയിക്കുന്ന കേരളത്തിന് തിരിച്ചടിയാണ്. കടുത്ത വേനലും അകാല മഴയുമാണ് പച്ചക്കറികളുടെ വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. തെലങ്കാനയിലെ വിവിധ ജില്ലകളിൽ കനത്ത ചൂടും മഴയുടെ കുറവും കാരണം ഹൈദരാബാദിൽ തക്കാളി വില കിലോയ്ക്ക് 100 രൂപയിലേക്ക് അടുക്കുന്നു. നിലവിൽ കിലോഗ്രാമിന് 80-90 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്. 

Tags:    

Similar News