മൂന്നു വയസുകാരിയെ ബന്ധുവായ 22കാരന് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വയലില്‍ കുഴിച്ചിടുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് സംഭവം. ഒരേ കോളനിയില്‍ താമസിക്കുന്നവരാണ് കുട്ടിയും യുവാവും. ചോക്ലേറ്റ് നല്കി കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവിനോടൊപ്പമാണെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും കസ്റ്റഡിയിൽ എടുത്തതായും പോലീസ് സൂപ്രണ്ട് പറഞ്ഞു.