രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പശ്ചിമ ബംഗാളിൽ മികച്ച പോളിംഗ്

Update: 2024-05-07 10:32 GMT

രാജ്യത്ത് 93 ലോക്‌സഭ മണ്ഡലങ്ങളിൽ നടക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിൽ പോളിംഗ് 39 ശതമാനം പിന്നിട്ടു. പത്ത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കുകളാണിത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ്.

ഉച്ചയ്ക്ക് ഒരു മണി വരെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വോട്ടിംഗ് ശതമാനം: അസം 45.88%, ബിഹാർ 36.69%, ഛത്തീസ്ഗഡ് 46.14%, ഗോവ 49.04%, ഗുജറാത്ത് 37.83%, കർണാടക 41.59%, മധ്യപ്രദേശ് 44.67%, മഹാരാഷ്ട്ര 31.55%, ഉത്തർപ്രദേശ് 31.55%. ബംഗാൾ 49.27%, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു 39.94%. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി. മൂന്നാം ഘട്ടത്തിൽ 120 വനിതകൾ അടക്കം 1,300 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 

Tags:    

Similar News