ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

Update: 2023-03-28 11:30 GMT

ആധാര്‍ കാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ആദ്യം ഈ മാസം 31 വരെയായിരുന്നു കാലാവധി തീരുമാനിച്ചിരുന്നത്. അധാർകാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക്-ആധാര്‍ പാന്‍ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ മതിയാകും. 

https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status എന്ന ലിങ്ക് വഴിയാണ് പരിശോധിക്കേണ്ടത്. പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇതുമൂലം പാന്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പിന്നീട് നടത്താൻ കഴിയില്ല.  ഈ ജൂണ്‍ 30 നകം ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മുടങ്ങുകയും പിഴ ഈടാക്കുകയും ചെയ്യാം. 

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിൽ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.

Tags:    

Similar News