വോട്ടർമാർക്ക് 20 ഭാഷയിൽ നന്ദി അറിയിച്ച് ശശി തരൂർ

Update: 2022-10-19 06:03 GMT

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വോട്ടർമാർക്ക് നന്ദി അറിയിച്ച് ശശി തരൂർ എം.പി. 20 ഭാഷകളിലാണ് തരൂർ ട്വീറ്റിൽ നന്ദി അറിയിച്ചത്.

ഈയൊരു ചരിത്രസംഭവത്തെ കോൺഗ്രസിന്‍റെ രാഷ്ട്രീയ പരിണാമത്തിൽ ഒരു നാഴികക്കല്ലായി മാറ്റുന്നതിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു -തരൂർ ട്വീറ്റ് ചെയ്തു.

ഡൽഹി എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഉച്ചയോടെ ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. അഞ്ച് ടേബിളുകളിലായി 9497 വോട്ടുകളാണ് എണ്ണുക. തരൂർ വിഭാഗം കള്ളവോട്ട് പരാതി നൽകിയതിനെ തുടർന്ന് യു.പിയിലെ വോട്ടുകൾ പ്രത്യേകമായി എണ്ണും

Tags:    

Similar News