ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

Update: 2022-10-18 01:53 GMT

ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ഭീകരാക്രമണം ഉണ്ടായത്. യുപി സ്വദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ഷോപ്പിയാനിൽ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കുന്നത്

Tags:    

Similar News