24 മണിക്കൂറിനിടെ മരിച്ചത് പത്ത് പേർ; മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം

Update: 2023-10-03 12:23 GMT

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം. ഔറംഗാബാദിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ പത്ത് രോഗികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് നവജാത ശിശുക്കളുമുണ്ട്. മരുന്നുകൾ ലഭ്യമായിരുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം റിപ്പോർട്ട് ചെയ്തിരുന്നു. 12 നവജാതശിശുക്കളുൾപ്പെടെ 24 രോഗികളാണ് ഇന്നലെ മരിച്ചത്. നന്ദേഡിലെ സർക്കാർ ആശുപത്രിയിലാണ് കൂട്ടമരണം റിപ്പോർട്ട് ചെയ്തത്.

മതിയായ ചികിത്സയും മരുന്നും നൽകിയില്ലെന്ന് മരിച്ചവരുടെ കുടുംബങ്ങൾ കുറ്റപ്പെടുത്തി. ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലാത്തതാണ് പ്രശ്‌നമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി എൻസിപിയും കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ഇരട്ട എൻജിൻ സർക്കാരാണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു. അതേസമയം സംഭവത്തെകുറിച്ച് അറിയില്ലെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ പ്രതികരണം.

Tags:    

Similar News