എം ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റി, സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകാൻ തീരുമാനിച്ചെങ്കിലും ശിവശങ്കർ നിരസിച്ചെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. സർക്കാർ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കർ പറയുന്നത്, സർക്കാർ ഉദ്യോഗസ്ഥനായിരുന്നിട്ടും സർക്കാർ ആശുപത്രികൾ പോരെന്ന് പറയുന്നത് എന്തെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ശിവശങ്കർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.