ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം: സുനിത കെജ്‌രിവാൾ

Update: 2024-08-15 09:57 GMT

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻറെ ഭാര്യ സുനിത കെജ്‌രിവാൾ. തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലിൽ അടയ്ക്കാൻ ഏകാധിപത്യത്തിന് കഴിയും, പക്ഷേ എങ്ങനെ ഹൃദയത്തിലെ രാജ്യസ്‌നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യൽ മീഡിയ പ്ലാറ്റേഫോമായ എക്‌സിൽ കുറിച്ചത്.

ഡൽഹി സർക്കാരിനായി മന്ത്രി അതിഷിയെ പതാക ഉയർത്താൻ അനുവദിക്കണം എന്ന കെജ്‌രിവാളിൻറെ ആവശ്യം ലെഫ്റ്റനൻറ് ഗവർണർ തളളിയിരുന്നു. മന്ത്രി കൈലാഷ് ഗെലോട്ടാണ് ഔദ്യോഗിക പരിപാടിയിൽ ലെഫ്റ്റനൻറ് ഗവർണറുടെ നിർദ്ദേശ പ്രകാരം പതാക ഉയർത്തിയത്.

ഇന്ത്യൻ നിയമ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും കെജ്‌രിവാൾ ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ദേശീയ പതാക ഉയർത്തുമെന്ന് ഉറപ്പാണെന്നും കൈലാഷ് ഗലോട്ട് തന്റെ പ്രസംഗത്തിൽ പറഞ്ഞു. സിബിഐ കേസിൽ അറസ്റ്റിലായ കെജ്‌രിവാൾ ഇപ്പോഴും തീഹാർ ജയിലിൽ തുടരുകയാണ്.

Tags:    

Similar News