മധ്യപ്രദേശിൽ വിമാനാപകടം: വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ തകർന്നുവീണു

Update: 2023-01-28 06:52 GMT

മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ തകർന്നുവീണു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. 

വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നെന്നാണു പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണു വിവരം. സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നു.

Tags:    

Similar News