കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ബ്രോങ്കൈറ്റിസുമുണ്ടെന്നും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു