മഹാരാഷ്ട്രയിൽ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേട് ; വൻ വെളിപ്പെടുത്തലുമായി 'ദി വയർ'
മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു. ആകെ പോൾ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകൾ അധികമായെണ്ണി എന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളിൽ ആകെ പോൾ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാൽ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ടുകൾ അധികമായി എണ്ണിയെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.