നരബലി; തിരുവണ്ണാമലയിലെ വീട്ടിൽ വാതിൽ തകർത്ത് 6 പേരെ പിടികൂടി

Update: 2022-10-15 03:16 GMT

നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും പൂജാരിയെയുമാണ് അറസ്റ്റ് ചെയ്തത്.

പൂജ തടസപെടുത്തിയാൽ സ്വയം  ബലി നൽകുമെന്നു ഭീഷണി പ്പെടുത്തിയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതിൽ തകർത്താണ് തഹസീൽദാരും പൊലീസും വീടിനുള്ളിൽ കയറിയത്. തിരുവണ്ണാമല ജില്ലയിലെ ആറണി. എസ്.വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്.

രാവിലെ വീട്ടിൽ നിന്നു അലർച്ചയും കരച്ചിലും കേട്ടതോടെ അയൽവാസികൾ ആറണി പൊലീസ് സ്റ്റേഷനിലും തഹസീൽദാരെയും വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ തസിൽദാരും പൊലീസും മുട്ടി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലർച്ചയും തുടരുകയും ചെയ്തു. ഒടുവിൽ മണ്ണുമാന്തി കൊണ്ടു വാതിൽ തകർത്ത് പൊലീസ് സംഘം 5 കുടുംബാംഗങ്ങളെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. അകത്തുകയറിയ തഹസിൽദാരെയും പൊലീസുകാരെയും മന്ത്രവാദി കടിച്ചുപരുക്കേൽപ്പിച്ചു. 

Tags:    

Similar News