ഗായകന്‍ ബംബാ ബാകിയ അന്തരിച്ചു

Update: 2022-09-02 10:53 GMT

പ്രശസ്ത തമിഴ് ചലച്ചിത്ര ഗായകന്‍ ബംബാ ബാകിയ (49) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയിലെ ഗാനമാണ് ബംബാ ബാകിയ ഒടുവില്‍ പാടിയത്. എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി തമിഴ് ചിത്രങ്ങളില്‍ ബംബാ ബാകിയ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ചലച്ചിത്ര-പിന്നണി ഗാനരംഗത്തെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

 

Similar News