ഷിന്റെ ക്യാമ്പ് പുകയുന്നു; എൻസിപിയിൽ നിന്ന് എത്തിയവർക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എതിർപ്പ് ശക്തം

Update: 2023-07-05 07:40 GMT

എൻസിപി പിളർത്തി എൻഡിഎയിലേക്ക് ചേക്കേറിയ അജിത് പവാറിനും കൂട്ടർക്കും ലഭിച്ചത് ഊഷ്മള സ്വീകരണമായിരുന്നെങ്കിലും അത് വിനയായത് ഷിന്റെയ്ക്ക് ആണെന്ന് വേണം പറയാൻ. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കൂടെയെത്തിയ എംഎൽഎമാരിൽ 8 പേർക്ക് മന്ത്രി സ്ഥാനവും നൽകിയത് ഷിന്റെ ക്യാമ്പിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. മന്ത്രി സ്ഥാനം ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്ന ഷിന്റെ വിഭാഗത്തിലെ എംഎൽഎമാർക്ക് ഇപ്പോൾ ഒന്നും ലഭിക്കില്ല എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ട് തന്നെ ഇത് എംഎൽഎ മാരെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം ചേരുമെന്ന മന്ത്രിമാർ അടക്കമുള്ളവരുടെ പരസ്യ പ്രതികരണങ്ങൾ എൻഡിഎ നേത്യത്വത്തേയും വലയ്ക്കുന്നുണ്ട്. ഉദ്ധവ് താക്കറെ നിർദേശങ്ങളുമായി തങ്ങളെ സമീപിച്ചാൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നായിരുന്നു ഷിന്റെ സേന വിഭാഗത്തിലെ മന്ത്രിയായ ശംഭുജരാജെ ദേശായി പ്രതികരിച്ചത്.

പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്ന നിലയിലാണ്. അതുകൊണ്ട് തന്നെ ഷിന്റെ വിഭാഗം നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്തായാലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയതകള്‍ക്കും അട്ടിമറികള്‍ക്കും അന്ത്യമാകുന്നില്ല എന്നു തന്നെയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്

Tags:    

Similar News