റിമാന്റ് കാലാവധി ജൂലൈ 26 വരെ നീട്ടി; സെന്തിൽ ബാലാജി ഇ.ഡി കസ്റ്റഡിയിൽ തുടരും

Update: 2023-07-12 12:24 GMT

കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതിവകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ റിമാനറ് കാലാവധി ഈ മാസം 26 വരെ നീട്ടി. ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിലവിൽ ഇ.ഡി കസ്റ്റഡിയിലാണ് സെന്തിൽ ബാലാജി. ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ബാലാജിയുടെ അറസ്റ്റിനെ ചോദ്യംചെയ്ത് ഭാര്യ മേഘല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ വാദം തുടരും. കേസ് വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അറസ്റ്റ് നിയമവിധേയമാണെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. സെന്തിൽ ബാലാജിയുടെ അഭിഭാഷകന്റെ വാദം വെള്ളിയാഴ്ച കേൾക്കും.

സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട പത്തുസ്ഥലങ്ങളിൽ ചൊവ്വാഴ്ച ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.കരൂരിൽ സെന്തിൽ ബാലാജിയുമായും സഹോദരൻ അശോക് കുമാറുമായും അടുപ്പമുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും മേയ്, ജൂൺ മാസങ്ങളിൽ നടന്ന ആദായനികുതി റെയ്ഡ് നടത്തിയിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് ചൊവ്വാഴ്ചത്തെ റെയ്ഡ്

മേയ് 27 മുതൽ ജൂൺ രണ്ടുവരെ നാൽപ്പതിടത്ത് റെയ്ഡ് നടന്നിരുന്നു. ബാലാജിയുടെ അറസ്റ്റിനുശേഷം ജൂൺ 22-ന് വീണ്ടും റെയ്ഡ് നടന്നു. എന്നാൽ റെയ്ഡിൽ എന്തെല്ലാമാണ് കണ്ടെത്തിയത് എന്ന് ആദായനികുതി വകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Tags:    

Similar News