ഉദയനിധി സ്റ്റാലിനും തമിഴ്നാട് സർക്കാരിനും സുപ്രിംകോടതി നോട്ടീസ്

Update: 2023-09-22 09:55 GMT

സനാതന ധർമത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനും, തമിഴ്‌നാട് സർക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാത്തതെന്നും, കോടതിയെ പൊലീസ് സ്റ്റേഷനാക്കുകയാണോ എന്നും സുപ്രിംകോടതി ചോദിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജിക്കൊപ്പം ഈ ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിക്കുകയും ചെയ്തു.

"ചില കാര്യങ്ങൾ എതിർക്കാനാകില്ല. അത് ഇല്ലാതാക്കണം. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ തുടങ്ങിയവയെ നമുക്ക് എതിർക്കാനാകില്ല. നമ്മൾ അത് ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് സനാതന ധർമ്മത്തെയും ഉന്മൂലനം ചെയ്യേണ്ടത്. സാമൂഹിക നീതിക്കും സമത്വത്തിനുമെതിരാണ് സനാതന ധർമ്മം"- എന്നാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ടിസ്റ്റ് അസോസിയേഷന്റെ സമ്മേളനത്തിലാണ് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ എന്നീ രോഗങ്ങളുമായി സ്റ്റാലിൻ താരതമ്യം ചെയ്തത്. 

Tags:    

Similar News