പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; റീപ്പോ നിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും

Update: 2023-06-08 06:02 GMT

റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. 2023-24 സാമ്പത്തിക വർഷത്തെ യോഗം ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നിരുന്നു. ഈ യോഗത്തിലെ തീരുമാനമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.

പലിശനിരക്ക് വർധനവ് സംബന്ധിച്ച് തീരുമാനങ്ങളിൽ പ്രതീക്ഷിച്ചത് പോലെ മാറ്റമില്ല. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റീപ്പോ നിരക്ക്. ഇത് തുടരും. പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ സഹനപരിധിക്കുള്ളിൽ നിർത്താൻ കഴിഞ്ഞത് കേന്ദ്ര ബാങ്കിന് സാഹചര്യങ്ങൾ അനുകൂലമാക്കിയിട്ടുണ്ട്.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് നിരക്കു സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി രൂപീകൃതമായതിനു ശേഷമുള്ള 43-ാമത്തെ യോഗമാണ് ജൂൺ 6 മുതൽ 8 വരെയുള്ള തീയതികളിൽ നടന്നത്. ഏപ്രിലിൽ നടന്ന യോഗത്തിലും റിസർവ് ബാങ്ക് നിരക്ക് വർധിപ്പിച്ചിരുന്നില്ല. 2022 മേയ് മാസം മുതൽ 250 ബേസിസ് പോയിന്റ് അഥവാ 0.25% വർധനവ് നിരക്കുകളിൽ പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News