രത്തൻ ടാറ്റയുടെ വിയോ​ഗം നികത്താനാകാത്ത നഷ്ടം: അനുശോചനമറിയിച്ച് മമത ബാനർജി

Update: 2024-10-10 07:05 GMT

രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. രത്തൻ ടാറ്റയുടെ വിയോ​ഗം നികത്താനാകാത്ത നഷ്ടമാണെന്ന് മമത പറഞ്ഞു.

രത്തൻ ടാറ്റയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് മമത കുറിച്ചു. മനുഷ്യസ്‌നേഹിയായിരുന്നു ടാറ്റയെന്നും ഇന്ത്യൻ വ്യവസായത്തിൻ്റെ മുൻനിരക്കാരനായിരുന്നു അദ്ദേഹമെന്നും മമത എക്സിൽ കുറിച്ചു.

2008-ൽ ടാറ്റ മോട്ടോഴ്‌സ് പ്ലാൻ്റിനായി ബംഗാളിലെ സിങ്കൂരിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരേ മമത ബാനർജി നടത്തിയ പ്രക്ഷോഭം വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ബംഗാളിന്റെ രാഷ്ട്രീയ മാറ്റത്തിൽ വലിയ പങ്ക് വഹിച്ചത് ഈ പ്രക്ഷോഭമാണ്. ഇതോടെ ടാറ്റ സിംഗൂർ പദ്ധതി ഉപേക്ഷിച്ച് ഗുജറാത്തിലെ സാനന്ദിലേക്ക് മാറി. പ്ലാൻ്റ് ബം​ഗാളിൽ നിന്നും മാറ്റുന്നത് വേദനാജനകമായ നടപടിയാണെന്നായിരുന്നു അന്ന് ടാറ്റ പ്രതികരിച്ചത്.

ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ്‌ ആ പേരിന്റെ അർഥം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.

Tags:    

Similar News