ചക്രവാതച്ചുഴി; ഡൽഹിയില്‍ കൂടുതലിടങ്ങളില്‍ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്

Update: 2024-12-09 02:50 GMT

 എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.  പടിഞ്ഞാറൻ ഡൽഹി, ഔട്ടർ നോർത്ത് ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍  ഞായറാഴ്ച്ച വൈകുന്നേരത്തോടെ മഴ ലഭിച്ചിരുന്നു. 

അതേ സമയം രജൗരി ഗാർഡൻ, പട്ടേൽ നഗർ, ബുദ്ധ ജയന്തി പാർക്ക്, രാഷ്ട്രപതി ഭവൻ, നജഫ്ഗഡ്, ദില്ലി കൻ്റോൺമെൻ്റ്, എന്‍ സി ആറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഏറ്റവും പുതിയ പ്രവചനത്തിൽ പറഞ്ഞു. 

ഏകദേശം 70°E യിലായി ഒരു ശൈത്യ തരംഗവും, അക്ഷാംശം 30°N യുടെ വടക്ക് വടക്കൻ രാജസ്ഥാനിലും അയൽപക്കങ്ങളിലും ചക്രവാതച്ചുഴിയും വ്യാപിക്കുന്നു. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. തിങ്കളാഴ്‌ച രാവിലെ മുതൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടാകുമെന്നും വകുപ്പ് പ്രവചിക്കുന്നു. 

അതേസമയം, ശൈത്യകാലത്ത് പകല്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞതാപനിലയാണ് ദില്ലിയില്‍ ഞായറാഴ്ച്ച രേഖപ്പെടുത്തിയത്. ഇന്നലെ പകല്‍ 23.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.  ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില നവംബർ 18-നായിരുന്നു. 23.5 ഡിഗ്രി സെൽഷ്യസായിരുന്നു ഇത്. നഗരത്തില്‍ പകൽ സമയത്ത് ഈർപ്പത്തിൻ്റെ അളവ് 97 ശതമാനത്തിനും 68 ശതമാനത്തിനും ഇടയിൽ തുടരുന്നു.

Tags:    

Similar News