സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ ഒന്നുമുതൽ റെയിൽവേ മാറ്റംവരുത്തി. ഷൊർണൂർ ജങ്ഷൻ– കണ്ണൂർ മെമു (06023) സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ച മുതൽ പുലർച്ചെ 4.30ന് പകരം അഞ്ചിനായിരിക്കും യാത്ര ആരംഭിക്കുക.
ഷൊർണൂർ ജങ്ഷൻ– എറണാകുളം ജങ്ഷൻ (06017) മെമു പുലർച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. ചെന്നൈ സെൻട്രൽ– മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) മംഗളൂരുവിൽ പത്തുമിനിട്ട് വൈകി രാവിലെ 5.50നേ എത്തുകയുള്ളൂ.
തിരുവനന്തപുരം സെൻട്രൽ– കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) രാത്രി 12.50നായിരിക്കും കണ്ണൂരിലെത്തുക. നേരത്തേ ഇത് 12.25ആയിരുന്നു. ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) 25 മിനിട്ട് വൈകി രാത്രി 12.30നായിരിക്കും കണ്ണൂരിലെത്തുക. മംഗളൂരു സെൻട്രൽ– കോഴിക്കോട് എക്സ്പ്രസ് (16610) പത്തുമിനിറ്റ് വൈകിട്ട് 10.25നായിരിക്കും കോഴിക്കോട് എത്തുക.