അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു

Update: 2023-04-03 11:16 GMT

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി നൽകിയ അപ്പീലില്‍ സൂറത്ത് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ നൽകിയത്. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.  മെയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് രാഹുൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തി എന്ന കുറ്റത്തിനാണ് രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവുശിക്ഷ ശിക്ഷിച്ചത്. ഇതേ തുടർന്ന് ലോക്‌സഭാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു. 

Tags:    

Similar News