എൻഡിടിവി പ്രൊമോട്ടർ ഗ്രൂപ്പ് ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും

Update: 2022-11-30 05:31 GMT

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൽ (ആർ.ആർ.പി.ആർ.എച്ച്) നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. പ്രമുഖ വാർത്താ ചാനലായ എൻഡിടിവിയുടെ സ്ഥാപകരാണ് ഇരുവരും. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരാണ് പുതിയ ഡയറക്ടർമാർ.

ആർ.ആർ.പി.ആർ.എച്ചിൻറെ യോഗത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജിപ്രഖ്യാപനം. ആർ.ആർ.പി.ആർ.എച്ച് ബോർഡ് രാജി അംഗീകരിച്ചിട്ടുണ്ട്. ആർ.ആർ.പി.ആർ.എച്ചിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എൻഡിടിവിയിൽ 26 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിൻറെ തീരുമാനം. ഇതോടെ അദാനി ഗ്രൂപ്പിൻറെ എൻഡിടിവിയിലെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. തുടർന്ന് അദാനി ഗ്രൂപ്പിന് എൻഡിടിവിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും.

പ്രൊമോട്ടർമാർ എന്ന നിലയിൽ പ്രണോയിക്കും രാധികയ്ക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിത്തം എൻഡിടിവിയിൽ തുടരും. ചാനലിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ഇരുവരും രാജിവെച്ചിട്ടില്ല. 

Tags:    

Similar News