പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ 6 പേരെ കസ്റ്റ‍ഡിലെടുത്തു

Update: 2024-05-05 09:35 GMT

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും.

ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത്തത്.  ആക്രമണത്തിൽ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇതിൽ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരർ കാടുകളിൽ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും പൊലീസും ചേർന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.

Tags:    

Similar News