ഡാൻസ് ആസ്വദിച്ചും ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ചും മോദി; കേസെടുക്ക് പോലീസെ എന്ന് മമത ബാനർജി

Update: 2024-05-08 04:43 GMT

പാട്ടിനൊപ്പം വൈബ് ചെയ്ത് റാമ്പിലൂടെ ജനസാ​ഗരത്തിന് മുന്നിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. പിന്നെ തകർപ്പൻ ഡാൻസാണ്. മോദിയുടെ ഈ എഐ നിർമിത സ്പൂഫ് വീഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി. ഈ ഏകാധിപതി എന്നെ ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്യില്ല എന്ന് അറിയാവുന്നതുകൊണ്ട് ഈ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ എത്തിയിസ്റ്റ് കൃഷ്ണ എന്ന എക്സ് യൂസറാണ് ഈ വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഇതേരീതിയിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഡീപ്ഫേക്ക് വീഡിയോ പങ്കുവെച്ചപ്പോൾ കൊൽക്കത്ത പൊലീസ് കേസെടുക്കുകയാണുണ്ടായത്.

Full View

ഇതിന് പിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രിക്കിട്ട് ഒരു കൊട്ട് കൊടുക്കാം എന്ന രീതിയിൽ മോദിയുടെ വീഡിയോ വന്നത്. തുടർന്ന് പ്രധാനമന്ത്രി തന്നെ തന്റെ എക്സ് ആക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചു. നിങ്ങളെല്ലാവരേയും പോലെ എന്റെ നൃത്തം ഞാനും ആസ്വദിച്ചു എന്നാണ് അദ്ദേഹം കൂറിച്ചത്. വീഡിയോയുടെ നർമ്മം ഉൾക്കൊണ്ടുകൊണ്ട് പ്രതികരിച്ച അദ്ദേ​ഹം സൃഷ്ടാവിന്റെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയും ചെയ്തു. മമതാ ബാനർജിയുടെ വീഡിയോയുടെ പേരിൽ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം എന്നാൽ മോദിയുടേതിന് അങ്ങനെയുണ്ടാകില്ല. എന്നിട്ടും മോദി തന്നെ ഏകാധിപതി, ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ വീഡിയോയിക്ക് താഴെ വന്നിരിക്കുന്നത്.

Tags:    

Similar News