പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തില്‍ എത്തുന്ന ഗാനം ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേടി

Update: 2023-11-11 05:21 GMT

നരേന്ദ്ര മോദി പ്രധാന വേഷത്തില്‍ എത്തുന്ന ഗാനം സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്‍റെ പദ്ധതികളാണ്  ഗാനത്തിന്‍റെ തീം. 

ഇന്ത്യൻ-അമേരിക്കൻ  ഗായിക ഫലുവും (ഫൽഗുനി ഷാ) അവരുടെ ഭർത്താവും ഗായകനുമായ ഗൗരവ് ഷായും അവതരിപ്പിക്കുന്ന 'അബൻഡൻസ് ഓഫ് മില്ലറ്റ്സ്' എന്ന ഗാനം ഈ വർഷം ജൂണിലാണ് പുറത്തിറങ്ങി.

ഭർത്താവ് ഗൗരവ് ഷായ്‌ക്കുമൊപ്പം പ്രധാനമന്ത്രി മോദിയെ കണ്ടപ്പോഴാണ്  ഗാനം എഴുതാന്‍ അദ്ദേഹം നിര്‍ദേശം മുന്നോട്ട് വച്ചത് എന്നാണ് ഫലു പിടിഐയോട് പറഞ്ഞത്.

ഗ്രാമി പുരസ്‌കാരം നേടിയതിന് ശേഷം കഴിഞ്ഞ വർഷം ദില്ലിയില്‍ പ്രധാനമന്ത്രി മോദിയെ കണ്ടപ്പോഴാണ് പോഷകാഹാരമായ ധന്യത്തെക്കുറിച്ച് ഒരു ഗാനം എഴുതാനുള്ള ആശയം ഉണ്ടായതെന്ന് അവർ പറഞ്ഞു. മാറ്റം കൊണ്ടുവരാനും മാനവികത ഉയർത്താനും കഴിയും എന്നതാണ് സംഗീതത്തിന്റെ ശക്തി ഉള്‍ക്കൊണ്ട് പട്ടിണിക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തില്‍ ഒരു ഗാനം തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

ഈ വർഷം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പ്രകാരം മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമാണ് ഇതിന്‍റെ ഭാഗമായാണ് ഗാനം എത്തിയത്.  ഈ വര്‍ഷം മില്ലെറ്റ് വര്‍ഷമായി ആചരിക്കാന്‍ ഇന്ത്യയാണ് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ)നില്‍ നിര്‍ദേശം വച്ചത്. ഗവേണിംഗ് ബോഡികളിലെ അംഗങ്ങളും യുഎൻ ജനറൽ അസംബ്ലിയുടെ 75-ാമത് സമ്മേളനവും ഇത് അംഗീകരിക്കുകയും ചെയ്തു.

Tags:    

Similar News