ചെന്നൈ-മെസൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

Update: 2022-11-11 06:24 GMT

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വർഷത്തെ സർവീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രൻ. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്.

ഉദ്ഘാടനസർവീസായതിനാൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ജനങ്ങൾക്ക് കാണാനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിർത്തുമെന്ന് ദക്ഷിണറെയിൽവേ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ കയറ്റാതെയാണ് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.

ശനിയാഴ്ചമുതൽ ചെന്നൈ സെൻട്രലിൽനിന്ന് നിന്നാണ് സർവീസ് ആരംഭിക്കുക. രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരുവിൽനിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 7.30-ന് ചെന്നൈ സെൻട്രലിലെത്തും. ശനിയാഴ്ചമുതലുള്ള സർവീസുകൾക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും സർവീസ് നടത്തും.

Tags:    

Similar News