ബജറ്റിൽ 'ദരിദ്രർ' എന്ന വാക്ക് 2 തവണ, എന്നാൽ ദരിദ്രർക്ക് എന്തുണ്ട്?': പി ചിദംബരം

Update: 2023-02-02 03:36 GMT

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ദരിദ്രർക്കും തൊഴിൽരഹിതർക്കും വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. '87 മിനിറ്റ് പ്രസംഗത്തിനിടെ ഒരിക്കൽപോലും 'തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം' എന്നിവയെക്കുറിച്ച് സംസാരിക്കണമെന്ന് ധനമന്ത്രിക്ക് തോന്നിയില്ല.

'ദരിദ്രർ' എന്ന വാക്ക് മാത്രം അവർ രണ്ടുതവണ പ്രയോഗിച്ചു. എന്നിട്ട് ദരിദ്രർക്കായി ഈ ബജറ്റിൽ എന്താണുള്ളത്? പരോക്ഷ നികുതി വെട്ടിക്കുറച്ചോ? ജിഎസ്ടി വെട്ടിക്കുറച്ചോ? സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന പെട്രോൾ, ഡീസൽ, വളം, സിമന്റ് എന്നിവയുടെ വില കുറച്ചോ?' ചിദംബരം ചോദിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി 5.6 കോടി ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് അസിം പ്രേംജി സർവകലാശാലയുടെ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. ഈ അവസ്ഥയിലേക്ക് നയിച്ചതിൽ പ്രധാനകാരണം കോവിഡ് ആണ്. അവരുടെ ഉന്നമനത്തിനായി എന്താണ് കേന്ദ്രസർക്കാർ ചെയ്തതെന്നും ചിദംബരം ചോദിച്ചു.

Tags:    

Similar News