എൻ.ടി.എയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാറിനെ മാറ്റി; പകരം പ്രദീപ് സിങ് കരോളയ്ക്ക് താൽക്കാലിക ചുമതല

Update: 2024-06-22 16:34 GMT

സർക്കാറിന്‍റെ പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാറിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളയ്ക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ വൻ വിവാദമായി മാറിയ പശ്ചാത്തലത്തിലാണ് എൻ.ടി.എ ഡയറക്ടർ ജനറലിനെ കേന്ദ്രം മാറ്റിയിരിക്കുന്നത്.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ തലവേദനയായ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി മുഖേനയുള്ള പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കുക.

Tags:    

Similar News