പാസ്പോര്‍ട്ട് പൗരന്റെ അവകാശമാണെന്നും പഴയ പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തുവെന്ന സംശയത്തില്‍മാത്രം അത് പുതുക്കിനല്‍കില്ലെന്ന് പറയാൻ അധികാരികള്‍ക്ക് അവകാശമില്ലെന്നും ഡല്‍ഹി ഹൈകോടതി.
പാസ്പോര്‍ട്ടിലെ ജനനത്തീയതി സംബന്ധിച്ചാണ് അധികൃതര്‍ എതിര്‍പ്പ് അറിയിച്ചത്. പുതിയ ജനനത്തീയതിവെച്ച് പാസ്പോര്‍ട്ട് അനുവദിച്ചാല്‍ ദുരുപയോഗ സാധ്യതയുണ്ടെന്നായിരുന്നു അധികൃതരുടെ വാദം. എന്നാല്‍, മാതാപിതാക്കള്‍ നല്‍കിയ രേഖയിലെ പിശകുമൂലമാണ് തെറ്റായ ജനനത്തീയതി ആദ്യ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതെന്ന് ഹരജിക്കാരൻ വാദിച്ചു. സാധുവായ രേഖകള്‍ ഹാജരാക്കിയാല്‍ അത് പരിശോധിച്ച് പാസ്പോര്‍ട്ട് പുതുക്കിനല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.