ടി എൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഹൈക്കമാൻഡ്

Update: 2024-03-12 15:52 GMT

ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായ നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിന് എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിയമനം സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്.

നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എംപിയും ടി സിദ്ദിഖ് എംഎല്‍എയും. പിന്നാലെയാണ് മൂന്നാമത്തെ വര്‍ക്കിങ് പ്രസി‍ഡന്‍റായി പ്രതാപനെ നിയമിച്ചത്.

തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക ആളും പ്രതാപനാണ്. തൃശൂരിൽ കെ മുരളീധരനാണ് കോൺ​ഗ്രസ് സ്ഥാനാർഥി. പിന്നാലെയാണ് പ്രതാപന് പുതിയ ചുമതല നൽകിയത്.

Tags:    

Similar News