സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം; ശിക്ഷ ഉടൻ വേണമെന്ന് പ്രധാനമന്ത്രി

Update: 2024-08-15 11:06 GMT

രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇതിൽ ഗൗരവപൂർവമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി 78-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി സംസാരിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇതിൽ ഗൗരവപൂർവമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

'കര, വ്യോമ, നാവിക, ബഹിരാകാശ മേഖലകളിൽ സ്ത്രീകൾ ഉയർന്നുവരുന്നതിനു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ഭയപ്പെടുത്തുന്ന കാര്യങ്ങളും വർധിക്കുന്നു. സമൂഹമെന്ന നിലയിൽ നമ്മൾ ഇക്കാര്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കുമെതിരായ അതിക്രമങ്ങളിൽ പൊതുജനത്തിനിടയിൽ പ്രതിഷേധം ശക്തമാണ്. ഈ രാജ്യവും സമൂഹവും സംസ്ഥാന സർക്കാരുകളും ഇക്കാര്യം ഗൗരവമായി എടുക്കണം. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ എത്രയും പെട്ടെന്ന് അന്വേഷിക്കണം. ഇത്രയും നീചമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭിക്കണം. സമൂഹത്തിന് വിശ്വാസം വരണമെങ്കിൽ എത്രയും പെട്ടെന്ന് ഇതു നടപ്പാക്കണം' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊൽക്കത്തയിലെ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ബംഗാളിലെ മമത ബാനർജി സർക്കാർ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം

Tags:    

Similar News