മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു

Update: 2023-12-04 03:11 GMT

മിസോറാം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കേവല ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു.


ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും സൊറം പീപ്പിൾസ് മൂവ്മെന്‍റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.


ബി.ജെ.പിയും ശുഭപ്രതീക്ഷയിലാണ്.എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. മിസോ നാഷണൽ ഫ്രണ്ട് ,സോറാം പീപ്പിൾസ് മൂവ്മെന്റ് കോൺഗ്രസ് എന്നിവ 40 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ ബി.ജെ.പി 23 സ്ഥാനാർത്ഥികളെ മാത്രമാണ് നിർത്തിയത്.


കഴിഞ്ഞ തവണ എംഎൻഎഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോൺഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് സമൂദായ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വോട്ടെണ്ണൽ ഞായറാഴ്ചയിൽനിന്ന് തിങ്കളാഴ്ചയിലേക്കു മാറ്റിയത്.




Tags:    

Similar News