അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, ഹൈക്കോടതി ഉത്തരവിനെതിരെ എം ജി സര്‍വകലാശാല സുപ്രീംകോടതിയില്‍
അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിലെ മാര്‍ക്കിന് പുതിയ മാനദണ്ഡം വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍. എം ജി സർവകലാശാല സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. മാനദണ്ഡം നിശ്ചയിക്കുന്നതിന് കോടതി ഇടപെടൽ തെറ്റെന്ന് ഹർജിയിൽ പറയുന്നു. ഹിന്ദി അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു ഹൈക്കോടതി ഇടപെടൽ.