കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാചക വാതക സബ്സിഡി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പാചക വാതകത്തിന് വിലക്കുറയും.ഇന്നലെയാണ് കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചത്. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപയാകും കുറയുക. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ തീരുമാനം.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് എൽപിജിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി. ഗാർഹിക പാചക വാതക സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് 200 രൂപയാണ് കുറയുന്നത്. കേരളത്തിൽ നിലവിൽ 1110 ഉള്ള സിലിണ്ടർ വില 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ഉള്ളവർക്ക് നേരത്തെയും 200 രൂപ സബ്‌സിഡിയായി പ്രഖ്യാപിച്ചിരുന്നു. പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ സിലിണ്ടറിന് 400 രൂപ കുറയും.
പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി സ്ഥാപിക്കുമെന്നും അറിയിച്ചു.ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം.അതേസമയം സബ്‌സിഡി പ്രഖ്യാപിച്ചതിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.