ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ആംആദ്മി പാർട്ടി സീറ്റ് ധാരണയായി, ദില്ലിയിലും ഹരിയാനയിലും ഗോവയിലും സഖ്യമായി മത്സരിക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡൽഹിയിൽ നാലു സീറ്റിൽ ആംആദ്മി പാർട്ടിയും മൂന്നു സീറ്റിൽ കോൺഗ്രസും മത്സരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്മി പാർട്ടിക്കു നൽകും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയിൽ 2 സീറ്റിലും കോൺഗ്രസ് മത്സരിക്കാൻ തീരുമാനമായി. പഞ്ചാബിൽ കോൺഗ്രസും എഎപിയും വെവ്വേറെ മത്സരിക്കും. ഗുജറാത്തിൽ രണ്ട് സീറ്റിൽ എഎപി മത്സരിക്കും.
ഈസ്റ്റ്, ചാന്ദിനി ചൗക്ക്, നോർത്ത് ഈസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോൺഗ്രസ് മത്സരിക്കുക. ന്യൂഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, നോർത്ത് വെസ്റ്റ് മണ്ഡലങ്ങളിൽ എഎപി കളത്തിലിറങ്ങും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോൺഗ്രസും എഎപിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അഞ്ചിടത്ത് കോൺഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ൽ കോൺഗ്രസ് ആറ് സീറ്റും ബിജെപി ഒരു സീറ്റും നേടി. 2009ൽ ഏഴ് സീറ്റും കോൺഗ്രസിനായിരുന്നു.
Delhi | Congress and AAP announce seat-sharing in Delhi, Gujarat, Haryana, Chandigarh and Goa
— ANI (@ANI) February 24, 2024
In Delhi (7 seats), Congress to contest on 3 and AAP on 4
In Gujarat (26 seats), Congress to contest on 24 and AAP on 2 (in Bharuch and Bhavnagar)
In Haryana (10 seats), Congress to… pic.twitter.com/vCauAdvkUm