ലൈഫ് മിഷൻ കോഴക്കേസ്; ജാമ്യത്തിൽ കഴിയുന്ന എം.ശിവശങ്കറിന് ആരോഗ്യ പരിശോധന നടത്താൻ സുപ്രീംകോടതി നിർദേശം

Update: 2023-12-08 06:10 GMT

ലൈഫ് മിഷൻ കേസിൽ ആരോ​ഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കരന് മെഡിക്കൽ പരിശോധന. പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശം നൽകി. ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോ​ഗ്യപരമായ കാരണങ്ങളാൽ ചൂണ്ടിക്കാണിച്ച് എം .ശിവശങ്കരൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തു

ഇന്ന് കേസ് പരി​ഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ‌ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് പോകേണ്ടതുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ജാമ്യം നീട്ടി നൽകണമെന്നും ആണ് ശിവശങ്കരന്റെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് മെഡിക്കൽ പരിശോധനയുടെ ആവശ്യം ഉണ്ട് എന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. 

Tags:    

Similar News